ദില്ലി : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഇതിന് സാങ്കേതികമായും ഭരണപരമായും തയാറായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചു.
തപാൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ വഴി അടുത്ത വർഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കാനാകുമെന്നാണ് കമ്മിഷന്റെ കണക്കുകൂട്ടൽ.