പാമ്പാടി തെരഞ്ഞെടുപ്പ് ചൂടിലേക്ക് , ഇടത് സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി


പാമ്പാടി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
സി പി എം 18 സീറ്റിലും സി പി ഐ, കേരളാ കോൺഗ്രസ് എന്നിവർ ഓരോ സീറ്റലും മത്സരിക്കും.

 സ്ഥാനാർത്ഥികൾ വാർഡ് ക്രമത്തിൽ :- 1. ജിനു എം. സഖറിയ, 2. ടി.എസ്. റെജി , 3. ഷൈനിമോൾ ചെറിയാൻ , 4. വി.എം.ഉഷാലത , 6. തോമസ് കെ. ജോൺ  7. റൂബിമോൾ തയ്യിടയിൽ, 8. പി.വി.അനീഷ് , 9. പി. എസ്. ശശികല , 10. തുളസി രാധാകൃഷ്ണൻ , 11. സുനിത ദീപു , 12. കെ.കെ.തങ്കപ്പൻ, 13' സാബു എം. ഏബ്രഹാം, 14. ലിസി രാജൻ, 15. സന്ധ്യ രാജേഷ്, 16 പി.ഹരികുമാർ , 17. ഷിബു കുഴിയിടത്തറ, 18. ആശ സണ്ണി, 19. രാജി ഏബ്രഹാം, 20 . ഡാലി റോയി.
സി പി ഐ ക്കായി അഞ്ചാം വാർഡ്‌ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വാർഡ് 13 വേണമെന്നാണ് സി പി ഐ യുടെ ആവശ്യം. ഇന്ന് പരിഹാരം ആകുമെന്നാണ് സി പി എം നേതൃത്വം പറയുന്നത്.


സി പി എം രണ്ട് സീറ്റ് ഘടക കക്ഷികൾക്ക് നൽകാൻ തയാറായപ്പോൾ യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് 2O സീറ്റിലും സ്വന്തം സ്ഥാനാർത്ഥികളെയാണ് നിർത്തുന്നത്.



എൻ ഡി എ യുടെ സ്ഥാനാർത്ഥി പട്ടികയും ഇന്ന് പുറത്തിറങ്ങും.
Previous Post Next Post