'മണവാളൻ റിയാസ് ' പിടിയിലായി



പെരിന്തല്‍മണ്ണ: പാവപ്പെട്ട വീടുകളിൽ നിന്ന് ജോലിക്ക് പോകുന്ന പെണ്‍കുട്ടികളുടെ വീടുകളില്‍ ചെന്ന് വിവാഹ ആലോചന നടത്തി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന പ്രതി മണവാളന്‍ റിയാസ് പിടിയിൽ . എടപ്പറ്റ, മേലാറ്റൂര്‍ തോട്ടുകുഴി കുന്നുമ്മല്‍ മുഹമ്മദ് റിയാസാണ് മണവാളന്‍ റിയാസ് എന്ന പേരില്‍ അറിയുന്നത്.

അരക്കുപറമ്ബ്, കുന്നപ്പള്ളി സ്വദേശിനികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിൽ ആയിരിക്കുന്നത്. വിവാഹം ആലോചിച്ചശേഷം മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു കൂടുതല്‍ അടുത്ത് ഇടപഴകി ആഭരണം മാറ്റി പുതിയ ഫാഷന്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച്‌ പെരിന്തല്‍മണ്ണ ടൗണിലേക്ക് സ്ത്രീകളെ വരുത്തി ആഭരണങ്ങളുമായി മുങ്ങുകയാണ് ഇയാളുടെ പതിവ് രീതി. ഇത്തരത്തില്‍ കിട്ടുന്ന പണംകൊണ്ട് മേലാറ്റൂരില്‍ ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പിടികൂടിയത്.



Previous Post Next Post