ആത്മനിര്‍ഭര്‍ ഭാരത് ഒന്നാം പാക്കേജ് മെയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം പാക്കേജും വന്നു. ഇന്നലെ റിസര്‍വ്വ് ബാങ്ക് ചരിത്രത്തില്‍ ആദ്യമായി രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വെളിപ്പെടുത്തി. ഒന്നാം പാദത്തില്‍ സമ്പദ്ഘടനയിലെ ഉല്‍പ്പാദനം 24 ശതമാനം ഇടിഞ്ഞത് ലോക്ഡൗണും മറ്റുംമൂലമാണെന്നു വിശദീകരിക്കാം. എന്നാല്‍ ആത്മനിര്‍ഭര്‍ പാക്കേജ് ഉണ്ടായിട്ടും രണ്ടാം പാദത്തില്‍ (ജൂലൈ - സെപ്തംബര്‍) 8 ശതമാനം സാമ്ബത്തിക ഉല്‍പ്പാദനം ഇടിഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ പിറ്റേന്നാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ മൂന്നാം പാക്കേജ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഊതിപ്പെരുപ്പിച്ച കണക്കുകൾ മാത്രമാണെന്നും ധമന്ത്രി പറയുന്നു.