റെയ്ഡ് ഉന്നതരുടെ അറിവോടെ; തെളിവ് പുറത്ത്; നയിച്ചത് ഞെട്ടിക്കുന്ന ക്രമക്കേടുകൾ പുറത്ത്



കെ.എസ്.എഫ്.ഇ യിലെ വിജിലന്‍സ് റെയ്ഡ് നടന്നത് വിജിലന്‍സ് സെക്രട്ടറി സഞ്ജയ്കൗളിന്‍റെ അറിവോടെ. വെള്ളിയാഴ്ച നടന്ന റെയ്ഡ് ദിവസങ്ങള്‍ നീണ്ട രഹസ്യപരിശോധനയില്‍ ക്രമക്കേടുകള്‍ പൂര്‍ണ ബോധ്യമായതിനു ശേഷമെന്ന് സ്വകാര്യ ചാനൽ .


കെ.എസ്.എഫ്.ഇയുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന ക്രമക്കേടെന്ന ആമുഖത്തോടെയാണ് മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ആസ്ഥാനത്തു നിന്നും നിര്‍ദേശമെത്തിയത്. ക്രമക്കേടുകളെ കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയ്ക്ക് ശേഷമാണ് മിന്നല്‍ പരിശോധനയിലേക്ക് കടന്നത്. കൂടുതല്‍ ക്രമക്കേടു നടന്നെന്നു ബോധ്യപ്പെട്ട ശാഖകളെയാണ് പരിശോധനയ്ക്ക് തെരഞ്ഞെടുത്തതും. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, ചിട്ടിയില്‍ ക്രമക്കേട് നടത്തുന്നു, ബെനാമി പേരുകളില്‍ ഉദ്യോഗസ്ഥന്മാര്‍ ചിട്ടി പിടിയ്ക്കുന്നു, പൊള്ളച്ചിട്ടി നടത്തുന്നു, ചിട്ടിയിലൂടെ ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നു, തുടങ്ങിയ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായി യൂണിറ്റുകള്‍ക്ക് കൈമാറിയ റെയ്ഡ് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 


ഇക്കാര്യം വിജിലന്‍സിന്‍റെ ചുമതലയുള്ള സെക്രട്ടറിയേയും അറിയിച്ചിരുന്നു. സഞ്ജയ് കൗളിന്‍റെ കൂടി അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. ഒരു കെ.എസ്.എഫ്.ഇ ശാഖയിലെങ്കിലും റെയ്ഡ് നടത്തണമെന്ന നിര്‍ദേശവും എല്ലാ വിജിലന്‍സ് യൂണിറ്റുകള്‍ക്കും ആസ്ഥാനത്തു നിന്നും നല്‍കിയിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റെയ്ഡുമായി ബന്ധപ്പെട്ട വിശദീകരണം  വിജിലന്‍സ് സര്‍ക്കാരിനു ഉടന്‍ കൈമാറും

പാമ്പാടിക്കാരൻ  ന്യൂസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 

https://chat.whatsapp.com/F1gEOUv6mxvLUXKx98GHM5

ഫേസ്ബുക്കിൽ വാർത്തകൾ  ലഭിക്കാൻ ലൈക്ക് ചെയ്യു 

https://www.facebook.com/108561161032497?referrer=whatsapp
Previous Post Next Post