പനച്ചിക്കാട്‌ പഞ്ചായത്തിൽ ജനവിധി തേടി ഡോക്ടർ ദമ്പതികൾ



പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് രണ്ട് വാർഡുകളിലായി ഡോക്ടർ ദമ്പതികൾ മത്സര രംഗത്തുള്ളത്. ഇരുവരും ഹോമിയോ ഡോക്ടർമാരും.

ചാന്നാനിക്കാട് ഇരുപ്പപ്പുഴ വീട്ടിൽ ഡോ. ഇ. കെ. വിജയകുമാറും , ഭാര്യ ഡോ. ലിജി വിജയകുമാറുമാണ് എൻ ഡി എ ബാനറിൽ മത്സര രംഗത്തുള്ളത്. 

ഡോ. വിജയകുമാർ കണിയാമല (വാർഡ് 5) യിലും, ഡോ. ലിജി ആക്കള (വാർഡ് 17 ) ത്തിലുമാണ് മത്സരിക്കുന്നത്. നിലവിൽ വാർഡ് 18 ൽ നിന്നുള്ള അംഗമാണ് ഡോ. ലിജി. ഡോ. വിജയകുമാർ നേരത്തെ മൂന്നു പ്രാവശ്യം മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
Previous Post Next Post