ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

കൊട്ടാരക്കര: മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. 

ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചാര്ജുചെയ്യാൻ ശ്രമിക്കുന്നതിനിടെ വാളിയോട് മറവൻകോട് മിച്ചഭൂമി കോളനിയിൽ അജോ ഭവനിൽ ജോസ്–അനിത ദമ്പതികളുടെ മകൾ അജ്ന ജോസ് (11) ആണു മരിച്ചത്. 

ഷോക്കേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വാളിയോട് എസ്ആർവി യുപി സ്കൂളിലെ വിദ്യാർഥിനിയാണ്.ഓൺലൈൻ പഠനത്തിനു ഫോൺ ചാർജ് ചെയ്യാനായി ഫാനിന്റെ പ്ലഗ് എടുത്തുമാറ്റുമ്പോൾ ഷോക്കേറ്റാണ് ആറാം ക്ലാസുകാരി അജ്ന ജോസ് മരിച്ചത്. അമ്മയുടെയും സഹോദരന്റെയും മുന്നിൽ വച്ചായിരുന്നു സംഭവം.



Previous Post Next Post