സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ന്ന് ക​ണ്ടെ​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭേ​ദ​മാ​യ​വ​രി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​ന്ന് ക​ണ്ടെ​ത്ത​ൽ. വ​യ​നാ​ട്ടി​ൽ കോ​വി​ഡ് മു​ക്ത​രാ​യ​വ​രി​ൽ അ​മി​ത ക്ഷീ​ണ​വും കി​ത​പ്പും ക​ണ്ടെ​ത്തി. 140ലേ​റെ​പ്പേ​രെ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.
കോ​വി​ഡ് ഭേ​ദ​മാ​യി​ട്ടും 14 ശ​ത​മാ​നം പേ​ർ​ക്കും ശ്വാ​സം​മു​ട്ട​ൽ ഉ​ണ്ടെ​ന്നും രോ​ഗം ഭേ​ദ​മാ​യ നൂ​റി​ൽ ഏ​ഴു പേ​ർ​ക്ക് വീ​തം എ​ന്ന ക​ണ​ക്കി​ൽ ശ്വാ​സ​കോ​ശ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി.


കോ​വി​ഡ് ഭേ​ദ​മാ​യ പ്ര​മേ​ഹ രോ​ഗി​ക​ളി​ൽ കാ​ഴ്ച​യ്ക്ക് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​തെ​ല്ലാം മു​ൻ നി​ർ​ത്തി കോ​വി​ഡ് മു​ക്ത​രി​ലെ മ​ര​ണ നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ക​ണ​ക്കെ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
Previous Post Next Post