ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിമുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിതിന്‍ എന്നയാളാണ് ഫോണ്‍വിളിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മദ്യലഹരിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച് പ്രധാനമന്ത്രിയ്ക്ക് നേരെ വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.