ശബ്ദം സ്വപ്നയുടേത് തന്നെ; വന്നത് ജയിലില്‌നിന്നല്ലെന്ന് ഡി.ഐ.ജി.

കൊച്ചി: സ്വര്ണക്കടത്ത് കേസില് പ്രതിയായ സ്വപ്ന സുരേഷിന്റെ പേരില് പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്വെച്ച് റെക്കോര്ഡ് ചെയ്തതല്ലെന്ന് ജയില് ഡി.ഐ.ജി. അജയകുമാര്. സ്വപ്ന സുരേഷിനെ പാര്പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില് പരിശോധന നടത്തിയ ശേഷമാണ് ജയില് ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്വെച്ച് എടുത്തതല്ല. ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. അതേസമയം, ശബ്ദം തന്റേതാണെന്ന് ഡി.ഐ.ജി. അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്, എപ്പോഴാണ് ഇത് റെക്കോര്ഡ് ചെയ്തതെന്ന് ഓര്മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര് സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില് ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഋഷിരാജ് സിങ് ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി.ഐ.ജി. അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്ട്ട് സമര്പ്പിക്കാനായിരുന്നു നിര്ദേശം. ഇതിനിടെ ഇ.ഡിയും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. സ്വര്ണക്കടത്ത് കേസിലെ അന്വേഷണം നിര്ണായകഘട്ടത്തില് എത്തിനില്ക്കുമ്പോള് ശബ്ദസന്ദേശം പുറത്തുവന്നത് ഇ.ഡി. സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് നിര്ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില് സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്. ഒരു വാര്ത്താ പോര്ട്ടലാണ് സ്വപ്ന സുരേഷിന്റേതെന്ന പേരില് ശബ്ദസന്ദേശം പുറത്തുവിട്ടത്. മുഖ്യമന്ത്രിയ്ക്കെതിരേ മൊഴി നല്കിയാല് മാപ്പുസാക്ഷിയാക്കാമെന്ന് അന്വേഷണ ഏജന്‌സി പറഞ്ഞു. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന് അനുവദിക്കാതെയാണ് ഒപ്പിടുവിച്ചതെന്നും സ്വപ്ന ആരോപിക്കുന്നുണ്ട്. ശിവശങ്കറിനൊപ്പം യു.എ.ഇയില് പോയി മുഖ്യമന്ത്രിക്കുവേണ്ടി ചര്ച്ചകള് നടത്തിയതായാണ് കോടതിയില് സമര്പ്പിച്ച മൊഴിയിലുള്ളതെന്നും അത് ഏറ്റുപറഞ്ഞാല് മാപ്പുസാക്ഷിയാക്കാമെന്നുമാണ് അന്വേഷണ ഏജന്‌സി പറയുന്നതെന്നും ശബ്ദസന്ദേശത്തില് പറയുന്നു.
Previous Post Next Post