തിരുവനന്തപുരം: എര്‍ത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഉച്ചക്കട കഞ്ഞിക്കുഴി ചന്ദ്രോദയത്തില്‍ എന്‍.ചന്ദ്രശേഖരന്‍ നായര്‍ (64) ആണു മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ചൂല്‍ കൊണ്ട് വീടിനു മുന്നിലെ കട മുറിയുടെ ചുമര്‍ വൃത്തിയാക്കുന്നതിനിടയില്‍ ആണ് അപകടം. ഭര്‍ത്താവ് വീണു കിടക്കുന്നതു കണ്ട് എഴുന്നേല്‍പിക്കാന്‍ ശ്രമിച്ച ഭാര്യയ്ക്കും ആഘാതം ഏറ്റു.
സമീപവാസികള്‍ എത്തി കടയിലെ മീറ്റര്‍ ബോര്‍ഡിലെ ഫ്യൂസ് മാറ്റിയ ശേഷം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍, അപകടത്തിന് ഇടയാക്കിയ എര്‍ത്ത് കമ്ബിയിലൂടെ 230 വാട്ട് വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി.