കുമരകത്തെ ദുരിത ബാധിത പ്രദേശങ്ങളിൽ ഉടൻ സർക്കാർ സഹായം എത്തിക്കണം : നാട്ടകം സുരേഷ്.

കുമരകം : ചുഴലികൊടുംകാറ്റിൽ കനത്ത നാശം വിതച്ച കുമരകം, കവണാറ്റിങ്കര, അയ്മനം ഭാഗങ്ങളിലെ വീടുകൾ കെപിസിസി സെക്രട്ടറി നാട്ടകം സുരേഷ് സന്ദർശിച്ചു.  ഇരുപതോളം വീടുകള്‍ പൂര്‍ണമായും ഇരുന്നൂറ്റി അന്‍പതോളം വീടുകള്‍ ഭാഗികമായും തകര്‍ന്ന ഇവിടങ്ങളിൽ കെ.എസ്‌.ഇ.ബി.ക്കും കനത്ത നാശമാണുണ്ടായത്‌. 11 കെ.വി ലൈനുകളുള്‍പ്പെടെ നൂറോളം പോസ്‌റ്റുകള്‍ നിലംപൊത്തി. ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാറുണ്ട്‌.
ചുഴലികൊടുംകാറ്റിന്റെ ഭീകരതാണ്ഡവം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻ സർക്കാർ ഇതുവരെയും തയാറായിട്ടില്ല. വീടുകള്‍, കെട്ടിടങ്ങള്‍, കൃഷി, വാഹനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവയ്‌ക്കുണ്ടായ നാശനഷ്‌ടങ്ങളുടെ  കണക്കു എടുത്തു കൊണ്ടിരിക്കുകയാണെന്ന് അലസ മറുപടിയിലൂടെ സർക്കാർ ഇവിടുത്തെ ദുരിതബാധിതരെ അവഗണിക്കുകയാണെന്നും, ദുരിത ബാധിതർക്ക് ഉടൻ സഹായം എത്തിക്കണമെന്നും സ്ഥലം സന്ദർശിച്ച നാട്ടകം സുരേഷ് പറഞ്ഞു. 
കോൺഗ്രസ് നേതാക്കളായ എ.വി തോമസ്, പി.എ ഹരിചന്ദ്രൻ, സോജി ആലംപറമ്പ്, എന്നിവർ ഒപ്പമുണ്ടായിരുന്നു.
Previous Post Next Post