തലസ്ഥാന നഗരി കിഴക്കമ്പലം മോഡലിൽ വേറിട്ട പോരാട്ടത്തിന് തയാറെടുക്കുന്നു.




'തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാന നഗരി വേറിട്ട പോരാട്ടത്തിന് തയാറെടുക്കുന്നു.

 കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാതൃകയില്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മ.

 ടെക്‌നോപാര്‍ക്കിന്റെ ആദ്യ സിഇഒയായ ജി വിജയരാഘവനും എസ് എന്‍ രഘുചന്ദ്രനുമാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.

കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്തിൻ്റെ സമഗ്ര വികസനം എന്ന മുദ്രാവാക്യമാണ് കൂട്ടായ്മ ഉയർത്തുന്നത് . 
 ടിവിഎം എന്ന ചുരുക്കപ്പേരിലാണ് തിരുവനന്തപുരം മുന്നേറ്റ കൂട്ടായ്മ അറിയപ്പെടുക . നിരവധി ജനക്ഷേമ പദ്ധതികളാണ് ഈ കൂട്ടായ്മ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

കോർപ്പറേഷനിലെ 100 സീറ്റുകളിൽ 35 എണ്ണത്തിലായിരിക്കും മത്സരിക്കുക.
Previous Post Next Post