ക്വാറന്റീനിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു; അര്ണബിനെ ജയിലിലേക്ക് മാറ്റി

 




മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അര്ണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അര്ണബ് അലിബാഗിലെ സ്‌കൂളില്‍ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇവിടെ വെച്ച് മൊബൈൽ ഫോണ് ഉപയോഗിച്ചതിനെ തുടര്ന്നാണ് റായ്ഗഡ് പോലീസ് അര്ണബിനെ ഞായറാഴ്ച രാവിലെ ജയിലിലേക്ക് മാറ്റിയത്. അര്ണബിന് ഫോണ് ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു..

അര്ണബിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷന്സ്  കോടതിയെ സമീപിക്കാൻ ഹര്ജിക്കാരോട് ആവശ്യപ്പെട്ടു.

പ്രതിഫലക്കുടിശ്ശിക കിട്ടാത്തതിനെത്തുടര്ന്ന് ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദും ആത്മഹത്യ ചെയ്ത കേസിൽ പോലീസ് പുരന്വേഷണം നടത്തിയത് നടപടിക്രമങ്ങള്പാലിക്കാതെയാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമുള്ള വാദമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന വാദങ്ങളിൽ അര്ണബിനുവേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാല്വേയും ആബാദ് പോണ്ഡയും ഉയര്ത്തിയത്. 

എന്നാൽ, പരാതിക്കാരിയായ അദ്‌നിയ നായിക്കിന്റെ ഭാഗം കേള്ക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നല്കിയതെന്നും റിപ്പബ്ലിക് ടി.വി.യുടെ പ്രസ്താവനയിലൂടെയാണ് അന്വയിന്റെ കുടുംബം ഇക്കാര്യം അറിഞ്ഞതെന്നും അവരുടെ അഭിഭാഷകൻ സുബോധ് ദേസായി ചൂണ്ടിക്കാണിച്ചു.



Previous Post Next Post