'കോട്ടയം: പാലാ മുൻസിപ്പാലിറ്റിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഐ- സിപിഎം തർക്കം രൂക്ഷമായി തുടരുന്നു. തിങ്കളാഴ്ച ചേർന്ന ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഏഴ് സീറ്റെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ
പാലായിൽ കേരളാ കോൺഗ്രസ് 17 സീറ്റിലാണ് മത്സരിക്കുന്നത്. ഏഴ് സീറ്റ് നല്‍കിയില്ലെങ്കില്‍ തനിച്ച് മത്സരിക്കാനാണ് സിപിഐയുടെ തീരുമാനം. സിപിഐ നിലപാടിലുറച്ച് നില്‍ക്കുന്നതിനാല്‍ പരിഹാരത്തിനായി ഇന്നും ഉഭയകക്ഷി ചര്‍ച്ച നടത്തും