വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു






 
മാമലക്കണ്ടം എളംബ്ലാശ്ശേരി ചപ്പാത്തിൽ കാട്ടാന  പ്രദേശവാസിയായ വീട്ടമ്മയെ ചവിട്ടിക്കൊന്നു. വാഴയിൽ കൃഷ്ണൻകുട്ടിയുുടെ ഭാര്യ നളിനി  (52)യെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.   ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. പശുവിനെ വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്നു. പശുവിനെ അഴിക്കാൻ ചെന്ന സമയത്താണ് ആക്രമണം ഉണ്ടായത്. നളിനിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ്  സംഭവം  അറിയുന്നത്.


Previous Post Next Post