പോലീസ് നിയമഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി





തിരുവനന്തപുരം: പുതിയ പോലീസ് നിയമഭേദഗതിയിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തിന് എതിരായി ഉപയോഗിക്കില്ല. ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരല്ല. നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. മാധ്യമപ്രവർത്തനത്തിന് അപ്പുറം വ്യക്തിഗത പകരം വിട്ടലുകൾക്ക് സൈബർ ഇടം ദുരുപയോഗിച്ചു. പണമുണ്ടാക്കാനുള്ള ദുഷ്ടലാക്ക് ആണ് പല സൈബർ ആക്രമണങ്ങൾക്കും പിന്നിൽ. നല്ല അർത്ഥത്തിൽ എടുത്താൽ നിയമഭേദഗതിയിൽ ആർക്കും സ്വാതന്ത്ര്യ ലംഘനം കാണാനാകില്ലെന്നും മുഖ്യമന്ത്രി . 
Previous Post Next Post