തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ അപ്പീൽ നൽകി



തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനത്തെ സംവരണം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ  അപ്പീൽ നൽകി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെയാണ് സമീപിച്ചത്. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീലിനെ പിന്തുണക്കും


തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സംവരണസീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും നിർദ്ദേശിച്ചു. എന്നാൽ 20 ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നാണ് സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല സിംഗിൾ ബെഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകുന്നത്.


941 ഗ്രാമപഞ്ചാത്തുകളിൽ 55 ശതമാനമാണ് ഇപ്പോൾ അധ്യക്ഷപദവികളിൽ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാൽ അധ്യക്ഷപദവിയിലെ സംവരണം അൻപത് ശതമാനത്തിൽ താഴേയാകും. 100 പഞ്ചായത്തുകളിലെങ്കിലും മാറ്റം വരും. അതിനാലാണ് കമ്മീഷനും അപ്പീൽ പോകാൻ തീരുമാനിച്ചത്.
Previous Post Next Post