സീറ്റ് വിഭജനം: കോട്ടയത്ത് തർക്കത്തിന് പരിഹാരമായില്ല


'കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയത്ത് മുന്നണികളിൽ തർക്കം തുടരുന്നു. പുതുതായി മുന്നണിയിലെത്തിയ കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗത്തിന് സീറ്റ് വീ‌ട്ടു കൊടുക്കുന്നതിനെതിരെ സിപിഐ രം​ഗത്തുവന്നതാണ് എൽഡിഎഫിൽ പ്രതിസന്ധിക്ക് കാരണം. ജോസഫ് വിഭാ​ഗത്തിന് 9 സീറ്റ് നൽകിയതും സീറ്റ് കിട്ടാതെ ലീ​ഗ് പ്രതിഷേധം കടുപ്പിച്ചതുമാണ് യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. 

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിൻ്റെ വരവാണ് ഇടത് മുന്നണിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. സി പി ഐ ആണ് ഇടഞ്ഞിരിക്കുന്നത്. 

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗവും അംഗീകരിക്കുന്നു '

കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകണമെന്നാണ് കേരളാ കോൺഗ്രസ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.  സിപിഐയും സിപിഎമ്മും സീറ്റുകൾ വിട്ടുതരാൻ തയ്യാറാവണമെന്ന ആവശ്യവും ജോസ് വിഭാഗം ഉന്നയിക്കുന്നുണ്ട്.

എന്നാൽ ജോസ് വിഭാ​ഗത്തിന് കൂടുതൽ സീറ്റുകൾ വിട്ടു നൽകാനാവില്ലെന്നും നിർ ബന്ധപൂർവ്വം  സീറ്റുകൾ  പിടിച്ചെടുത്താൽ   പാലാ ന​ഗരസഭയിൽ തനിച്ചു മത്സരിക്കുമെന്ന  നിലപാടാണ്സപിഐ ച‍ർച്ച കൈക്കൊണ്ടിരിക്കുന്നത്.  സി പി ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം ഇന്ന് കോട്ടയത്ത് ചേരുo '. ഈ യോ​ഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുക്കുന്നുണ്ട്. 

കോട്ടയം ജില്ലാ പഞ്ചായത്തിനേയും പാലാ ​ന​ഗരസഭയേയും ചൊല്ലിയാണ് സിപിഐയും കേരള കോൺ​ഗ്രസും തമ്മിൽ പ്രധാനമായും ത‍ർക്കം നിലനിൽക്കുന്നത്. ജില്ലാ പഞ്ചായത്തിൽ അഞ്ച് സീറ്റിൽ മത്സരിച്ചു വന്ന സിപിഐ ഒരു സീറ്റ് കേരള കോൺ​ഗ്രസിന് വിട്ടു കൊടുത്തെങ്കിലും ഒരു സീറ്റ് കൂടി കൊടുക്കണം എന്നാണ് സിപിഎമ്മിൻ്റെ നി‍ർദേശം എന്നാൽ ഇക്കാര്യത്തിൽ  വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നിലപാട്. 

പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാൽ കേരള കോൺ​ഗ്രസ് 13 സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വീട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എന്നാൽ ഒരു തരത്തിലുള്ള ഒത്തുതീ‍ർപ്പിനും  സിപിഐ തയ്യാറായിട്ടില്ല. സിപിഎം എന്തെങ്കിലും വാ​ഗ്ദാനം കൊടുത്തെങ്കിൽ അതു അവരുടെ ഉത്തരവാദിത്തതിൽ തന നടപ്പാക്കണമെന്നും തങ്ങൾ നഷ്ടം സഹിക്കില്ലെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി തന്നെ പറയുന്നത്.

പ്രധാനമായും മുന്നണിയിലെ രണ്ടാമനാര് എന്നതിനെ ചൊല്ലിയാണ് സിപിഐ കേരള കോൺ​ഗ്രസിനെ എതിർക്കുന്നത്. കോട്ടയം ജില്ലയിൽ തങ്ങളാണ് ശക്തരെന്നും അതിനാൽ കോട്ടയത്തെ മുന്നണിയിൽ തങ്ങളാണ് രണ്ടാമതെന്നും കേരള കോൺ​ഗ്രസ് വാദിക്കുന്നു. സിപിഐയെ കൂടാതെ ജോസ് വിഭാ​ഗത്തിൻ്റെ വരവോടെ എൻസിപിയും കടുത്ത പ്രതിസന്ധിയിലാണ്. കഴിഞ്ഞ തവണ പാലാ മുൻസിപ്പാലിറ്റിയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ച എൻസിപിക്ക് രണ്ടിടത്തും ഇക്കുറി എൽഡിഎഫ് സീറ്റ് നിഷേധിച്ചു.

കോട്ടയത്തെ യുഡിഎഫിലും സീറ്റ് വിഭജനത്തെ ചൊല്ലി ത‍‍ർക്കം തുടരുകയാണ്.  മുസ്ലീം ലീ​ഗാണ് യുഡിഎഫിൽ പ്രതിഷേധവുമായി രം​ഗത്തുള്ളത്. ജില്ലാ പഞ്ചായത്തിൽ തങ്ങളുടെ ശക്തി കേന്ദ്രമായ എരുമേലി ഡിവിഷൻ മത്സരിക്കാൻ വിട്ടു കൊടുക്കാതിരുന്നതാണ് ലീ​ഗിനെ പ്രകോപിപ്പിച്ചത്. ഇതോടെ കോട്ടയത്തെ അഞ്ച് ഡിവിഷനിലും തനിച്ചു മത്സരിക്കുമെന്ന നിലപാടാണ്  ലീ​ഗ്   കൈക്കൊണ്ടിരിക്കന്നത്. വിഷയത്തിൽ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടും പരിഹാരമായിട്ടില്ല.


  . 

Previous Post Next Post