വടകരയിൽ ധാരണ പൊളിച്ച് കോൺഗ്രസ്




വടകര ബ്ലോക്ക് പഞ്ചായത്തിൽ ആര്‍ എം പി യുഡിഎഫ് ഉണ്ടാക്കിയ ധാരണ പൊളിച്ച് കോണ്‍ഗ്രസ്.

ആര്‍എംപിക്ക് നല്‍കിയ സീറ്റില്‍ മുന്നണി ധാരണക്ക് വിരുദ്ധമായി മത്സരത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജില്ലാ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.

കെപിസിസി നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം. കെ പി സി സി നേതൃത്വത്തിന്‍റെ തീരുമാനത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്
Previous Post Next Post