പാമ്പാടിക്കും വാകത്താനത്തിനും ഒപ്പം കോട്ടയം കാർക്കും വിസ്മയമായി രണ്ട് സ്ഥാനാർഥികൾ .....


പാമ്പാടിക്കാരൻ ന്യൂസ് ടീമിൻ്റെ  സഞ്ചാരവഴിയിൽ 
കണ്ട  തദ്ദേശ തെരഞ്ഞെടുപ്പിലെ വേറിട്ട ചിത്രങ്ങൾ ഇവിടെ പങ്കു വയ്ക്കട്ടെ!



ഓരോ തെരഞ്ഞെടുപ്പിലും പല കാഴ്ചകൾ നമ്മൾ കാണാറുണ്ട് ... അതിൽ നിന്നെല്ലാം വ്യത്യസ്തം ഈ കാഴ്ച..


പാമ്പാടിക്കാരൻ വാകത്താനത്ത് എത്തിയാലും മറിച്ച് വാകത്താനം കാരൻ പാമ്പാടിയിൽ  എത്തിയാലും ഒന്ന് ഞെട്ടും .... കാരണമെന്താണ്? കിലോമീറ്ററുകൾ അകലമുള്ള ഈ പഞ്ചാത്തുകളിൽ ഒരേ പേരിൽ രണ്ട് സ്ഥാനാർഥികൾ ... ഇതിൽ അത്ഭുതമൊന്നും ഇല്ല. 

ഇനിയുള്ള കാര്യങ്ങളാണ് ഈ വിഷയം നിങ്ങളുടെ മുന്നിൽ എത്തിക്കാൻ  ഞങ്ങളെ പ്രേരിപ്പിച്ചത്.

സ്ഥാനാർഥിയുടെ പേര്

 ഏലിയാമ്മ അനിൽ

 പാമ്പാടിയിലും വാകത്താനത്തും.
തീർന്നിട്ടില്ല!!!

രണ്ടു പേരുടെയും വിളിപ്പേര് 

ഷൈനി അനിൽ.

മത്സരിക്കുന്ന വാർഡ് രണ്ടിടത്തും 19 ആം വാർഡ് 

മുന്നണി യുഡിഎഫ് , ചിഹ്നമോ കൈപ്പത്തിയും.

മറ്റൊരു സവിശേഷത കൂടിയുണ്ട് . രണ്ടു പേരും മണർകാടുകാർ. , ...സ്കൂൾ, കോളജ് വിദ്യാഭ്യാസവും ഒരുമിച്ച് . മണർകാട് സെൻ്റ് മേരീസ്  സ്ക്കൂളിലും , കോളേജിലും  ,രണ്ടു പേരുടെയും മാതൃ ഇടവക മണർകാട് പള്ളി. ഒപ്പം ബന്ധുക്കളും.
ഇരുവരുടെയും തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ഒന്നിച്ച് വച്ചാൽ സ്ഥലപ്പേരും , ഫോട്ടോയും  നോക്കിയില്ലെങ്കിൽ ആശയക്കുഴപ്പമുണ്ടാകും, ഉറപ്പ്....
Previous Post Next Post