അഭയ കേസിൽ ഫാ.കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്‌തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ





തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് കോടതിക്ക് മുൻപിൽ ശക്‌തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ.

സെഫിയും താനും ഭാര്യാഭർത്താക്കൻമാരെ പോലെയാണ് ജീവിച്ചതെന്നും തൻ്റെ ളോഹയ്‌ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഒന്നാം പ്രതി ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്‌തമായ തെളിവുകൾ സിബിഐ കോടതിക്ക് മുൻപിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നിൽ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതയിൽ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള സിബിഐ കോടതിയിൽ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷൻ അന്തിമ വാദം തിങ്കളാഴ്ചയും തുടരും(നവംബർ23 ).  
Previous Post Next Post