സംഭവം കോട്ടയം താലൂക്കിൽ
മിനി സിവിൽ സ്റ്റേഷനിലെ തഹസീൽദാറുടെ ഓഫീസിൽ പ്രവേശിക്കാൻ കാത്തു നിൽക്കുമ്പോഴാണ് ഉടമയുടെ കൈയിൽ നിന്ന് തോക്ക് പൊട്ടിയത്.
തെള്ളകം സ്വദേശിയായ ആലപ്പുഴയിലെ ഹോട്ടലുടമയുടെ പിസ്റ്റൽ തോക്കിൽ നിന്നാണ് വെടി ഉതിർന്നത്.വെടിയുണ്ട താലൂക്ക് ഓഫീസിൻ്റെ ഭിത്തി തുളച്ച് പുറത്തേക്ക് തെറിച്ചു.
അപ്രതീക്ഷിതമായ വൻ ശബ്ദം കേട്ടതോടെ ജീവനക്കാരും, താലൂക്കിൽ വിവിധ ആവശ്യങ്ങൾക്കെത്തിയവരും പരിഭ്രാന്തിയിലായി.
സൂക്ഷ്മതയില്ലാതെ തോക്ക് കൈകാര്യം ചെയ്തതിനാൽ ഉടമക്കെതിരെ കേസെടുത്തു.