രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി: അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.




ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍ ആയ മക്കള്‍ മന്‍ഡ്രത്തിന്റെ യോഗം വിളിച്ചിരിക്കുകയാണ്. കോടമ്പാക്കം രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ആണ് യോഗം. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച് നിര്‍ണായക തീരുമാനം യോഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജനികാന്ത് നിര്‍ണായക പ്രഖ്യാപനം നടത്തിയേക്കുമെന്നും അംഗങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും മക്കള്‍ മന്‍ഡ്രം ജില്ല സെക്രട്ടറി പറഞ്ഞു. 

Previous Post Next Post