കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്ച രാവിലെ മമ്പറം ഓടക്കാട് പുഴയിലാണ് സംഭവം. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. മൈലുള്ളിമൊട്ടയിലെ അജൽനാഥ് (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എ ന്നിവരാണ് മരിച്ചത്. വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു.