നിവർ'(Nivar ) ചുഴലിക്കാറ്റ് നാളെ കരയിൽ പ്രവേശിക്കും




നിവർ'(Nivar ) ചുഴലിക്കാറ്റ് നാളെ കരയിൽ പ്രവേശിക്കും

ബംഗാൾ ഉൾക്കടലിലെ ന്യുനമർദം തീവ്രന്യുനമർദമായി. 
അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറും.  'നിവർ'(Nivar ) എന്നാണ് നാമകരണം.
തമിഴ്നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്.

നിലവിൽ പുതുച്ചേരിക്ക് 700 കിമീ ഉം  ചെന്നൈക്ക് 740 കിമി അകലെയുള്ള തീവ്രന്യുനമർദം ബുധനാഴ്ച ഉച്ചയോടെ കാരയ്ക്കലിനും  മഹാബലിപുരത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും.
കേരളത്തിന്‌ ഭീഷണി ഇല്ല. ഒറ്റപ്പെട്ട സാധാരണ മഴ മാത്രമേ ഉണ്ടാകൂ എന്നാണ് സൂചന. അതെസമയം അറബിക്കടലിലെ  അതിതീവ്ര ചുഴലിക്കാറ്റ് 'ഗതി' തീവ്രചുഴലിക്കാറ്റായി മാറി ദുർബലപ്പെട്ടതായും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Previous Post Next Post