നാവികസേന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി






പനാജി : നാവികസേന മിഗ് വിമാനത്തിലെ പൈലറ്റിന്‍റെ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെത്തി.
പൈലറ്റ് കമാൻഡർ നിഷാന്ത് സിങ്ങിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
പരിശീലനത്തിനിടെയാണ് അറബിക്കടലിൽ കഴിഞ്ഞ നവം - 27 ന് മിഗ്-29 കെ വിമാനം തകർന്ന് വീണത്.

അറബിക്കടലിൽ ഗോവ ഭാഗത്തായിരുന്നു അപകടം.
ഐ.എൻ.എസ് വിക്രമാദിത്യ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനം വൈകീട്ട് അഞ്ചോടെ തകർന്നു വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സഹപൈലറ്റിനെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും നിഷാന്ത് സിങ്ങിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കാണാതായ പൈലറ്റിനായി തിരച്ചിൽ തുടരുകയായിരുന്നു. അപകടം കഴിഞ്ഞ് രണ്ട് ദിനം വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ഗോവൻ തീരത്തു നിന്ന് 30 മൈൽ അകലെയായാണ് നിഷാന്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.


Previous Post Next Post