ന്യൂദല്‍ഹി : കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയിരുന്ന മലബാര്‍, മാവേലി എക്‌സ്പ്രസുകളുള്‍പ്പെടെ 13 തീവണ്ടികളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും. ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂര്‍ (തിരുവനന്തപുരം വഴി) എന്നീ വണ്ടികള്‍ ഈ മാസം എട്ടിനും മധുര-പുനലൂര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ചയും സര്‍വീസ് ആരംഭിക്കും.
ചെന്നൈ-തിരുച്ചെന്തൂര്‍, ചെന്നൈ-കാരയ്ക്കല്‍, മധുരവഴിയുള്ള കോയമ്ബത്തൂര്‍-നാഗര്‍കോവില്‍, ചെന്നൈ എഗ്മോര്‍-രാമേശ്വരം, ചെന്നൈ-നാഗര്‍കോവില്‍, ചെന്നൈ-മന്നാര്‍ഗുഡി എന്നിവയാണ് വീണ്ടും സര്‍വീസ് തുടങ്ങുന്ന മറ്റുവണ്ടികള്‍.