ഡൽഹി :ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.
രണ്ടാം ഡ്രൈ റണ്ണാണ് ഇനി നടക്കാനിരിക്കുന്നത്. ഡിസംബർ 28, 29 തിയതികളിലായിരുന്നു രാജ്യത്തെ ആദ്യ ഡ്രൈ റൺ നടന്നത്. അസം, ആന്ധ്രാ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ആദ്യ ഡ്രൈ റൺ.
ഡ്രൈ റണ്ണിനായി 96,000 പേർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. ഇതിൽ 2360 പേർക്ക് ദേശിയ തലത്തിലാണ് പരിശീലനം നൽകിയിരിക്കുന്നത്. ബാക്കി 57,000 പേർക്ക് 19 സംസ്ഥാനങ്ങളിലായി 719 ജില്ലകളിലാണ് പരിശീലനം ഒരുക്കിയത്.
ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്താണ് ഡ്രൈ റൺ നടക്കുക. വാക്‌സിൻ ലഭിക്കുന്നവരിൽ 25 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും.