ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂട്ടി; പ്രതിദിനം 2000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി








 തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം. പ്രതിദിന തീർഥാടകരുടെ എണ്ണം 1000 ത്തിൽ നിന്ന് 2000 ആക്കി ഉയർത്താനുള്ള തീരുമാനത്തിന് സർക്കാർ അംഗീകാരം നൽകി. നാളെ മുതൽ ബുക്കിങ് ആരംഭിക്കും.ശനി, ഞായർ ദിവസങ്ങളിൽ ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം 3000 ആയും വർധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു.

തീർഥാടകർ കുറഞ്ഞതിനാൽ വരുമാനത്തിലുണ്ടായ കുറവ് ചൂണ്ടിക്കാണിച്ച് തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയും ഇക്കാര്യം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

അതേസമയം ശബരിമലയിൽ ഡ്യൂട്ടിക്കുള്ള കൂടുതൽ ഉദ്യോഗസ്ഥർക്കടക്കം കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന് എതിരഭിപ്രായമുണ്ടായിരുന്നു


Previous Post Next Post