കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 30 ബൂത്തുകള്‍. പ്രശ്ന സാധ്യതയുള്ള ബൂത്തുകളാണ് സെന്‍സിറ്റീവായി പരിഗണിക്കുക. ചങ്ങനാശേരി -1, ഈരാറ്റുപേട്ട-2, കുമരകം-8, മണിമല -6 , പൊന്‍കുന്നം -7, തലയോലപ്പറമ്പ് -4, വൈക്കം -2 എന്നിങ്ങനെയാണ് വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സെന്‍സിറ്റീവ് ബൂത്തുകളുടെ എണ്ണം. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇവ നിര്‍ണയിച്ചിട്ടുള്ളത്.
പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ 17 ഇടത്ത് വെബ് കാസ്റ്റിംഗ് സംവിധാനവും ശേഷിക്കുന്ന 13 കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ ഡോക്യുമെന്റ് ചെയ്യുന്നതിന് വീഡിയോഗ്രാഫര്‍മാരെയും നിയോഗിക്കും.