തിരുവനന്തപുരം: 80 വയസിന് മുകളിലുള്ളവർക്കും വികലാംഗർക്കും നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ഏർപ്പെടുത്തും. ഇതിനായി കണക്കെടുപ്പ് അടക്കമുള്ള ജോലികൾ ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നേരിട്ട് വന്ന് വോട്ട് ചെയ്യാൻ കഴിയാത്തവർ പോസ്റ്റൽ വോട്ടിന് അപേക്ഷിക്കുന്നതിന് അനുസരിച്ച് അനുമതി നൽകാനാണ് തീരുമാനം.
കൊവിഡ് രോഗികൾക്ക് എങ്ങനെയാണ് വോട്ടിംഗ് സൗകര്യം ഒരുക്കാൻ കഴിയുകെയന്നത് പരിശോധിച്ച് വരികയാണെന്നും ടിക്കാറാം മീണ പറഞ്ഞു.