പോളിങ്ങിംഗ് സ്റ്റേഷനിലേയ്ക്ക് വരുന്ന വഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ B J P സ്ഥാനാർത്ഥിക്ക് പരുക്ക്



കോടഞ്ചേരി: കോടഞ്ചേരി കണ്ണോത്ത്  ബിജെപി സ്ഥാനാര്‍ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തില്‍ 19-ാം വാര്‍ഡ് കണ്ണോത്ത് സൗത്ത് സ്ഥാനാര്‍ഥി വാസു കുഞ്ഞനെ (53)യാണ് കാട്ടുപന്നി കുത്തി പരിക്കേല്‍പിച്ചത്. ഇദ്ദേഹം യാത്ര ചെയ്യുകയായിരുന്ന ബൈക്ക് കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു.

പരുക്കേറ്റ വാസു കുഞ്ഞനെ നെല്ലിപ്പൊയിലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 5.45നാണ് സംഭവം. പോളിങ് സ്റ്റേഷനിലേക്ക് വരുന്ന വഴിയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

^^^^
Previous Post Next Post