ഓണ്‍ലൈന്‍ വിപണിയില്‍ കോട്ടയം കുടുബശ്രീ ഉല്പന്നങ്ങള്‍ മെഗാഹിറ്റ്




കോട്ടയം ജില്ലയിലെ സംരംഭങ്ങള്‍ക്ക് ആവശ്യക്കാരേറെ
കോട്ടയം: തൊട്ടതെല്ലാം പൊന്നാക്കിയ കുടുംബശ്രീയുടെ ഓണ്‍ലൈന്‍ ഇടപെടലും മെഗാഹിറ്റ്.കുടുംബശ്രീ കീഴിലുള്ള സംരംഭകര്‍ക്ക് കോവിഡ് വെല്ലുവിളിയുയര്‍ത്തിയതിനെ തുടര്‍ന്നാണ് കുടുംബശ്രീയുടെ സ്വന്തം ഈ കൊമേഴ്‌സ് സൈറ്റായ കുടുംബശ്രീബസാര്‍.കോം വഴി കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണന മേള നടത്തിയത്.

നവംബര്‍ നാല് മുതല്‍ മുപ്പതാം തിയത് വരെ മികച്ച ഓഫറുകള്‍ നല്‍കി നടത്തിയ മേളയില്‍ സംസ്ഥാന ഇതരജില്ലകളിലെ സംരഭകരോടൊപ്പം കോട്ടയം ജില്ലയിലെ സംരംഭകരും നേട്ടുമുണ്ടാക്കി. വിപണിയിലെ ഏതൊരു കമ്പനിയോടും ഗുണനിലവാരത്തിലും അവതരണത്തിലും കിടപിടിക്കുന്ന അമ്പത്തിരണ്ട് ഉല്പന്നങ്ങളാണ് കോട്ടയം ജില്ലയുടേതായി സൈറ്റിലുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഈ യൂണിറ്റുകള്‍ക്കുണ്ടായത് കോട്ടയം ജില്ലയില്‍ നിന്നു തന്നെ ആയിരത്തോളം ഓര്‍ഡറുകള്‍ ലഭിച്ചു. പല യൂണിറ്റുകള്‍ക്കും സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തുവാന്‍ സാധിച്ചു .കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ  ജാസ്മിൻ, ടിന്റു,റിസാന, ഷാനി, സാനിത എന്നിവർ  ചേർന്നു നടത്തുന്ന  ഫ്രഷ് ആന്‍ഡ് ഫ്രഷ് യൂണിറ്റിന് തിരുവനന്തപുരം ജില്ലയിൽ മാത്രം മൂന്ന് ലക്ഷം രൂപയുടെ പ്രതിമാസ വില്പനയ്ക്കുള്ള അവസരമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ലഭിച്ചത്.
Previous Post Next Post