മുംബൈ : വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന ഇരുപത്തിനാലുകാരി പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പരാതിയെ തുടർന്ന് ഒളിവിൽ പോയ യുവതി അറസ്റ്റിലായി.
താമസക്കാരിയായതോടെ മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി മകനെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. ആരോപണ വിധേയായ യുവതി മുംബൈ നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. പരാതി നൽകിയതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. എന്നാൽ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു