പുതുവത്സര ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് പോലീസ്.






പുതുവത്സര ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് പോലീസ്.
നാളെ (31/12/2020) പകലും,രാത്രിയും പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി  കർശന വാഹന പരിശോധനകൾ നടത്തുo.

ക്രിസ്മസ് ദിന രാത്രിയിൽ നാല് അപകടങ്ങളിലായി നാലുപേർ മരണപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിൽ പരിശോധനകൾ കർശനമാക്കുന്നത്.  

ആഘോഷത്തിമിർപ്പിൽ അടിക്കടി അപകടങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ  മദ്യപിച്ചും  മൊബൈൽഫോൺ ഉപയോഗിച്ചും ഉള്ള ഡ്രൈവിംഗ്, ഇരുചക്രവാഹനങ്ങളിൽ അപകടകരമായി മൂന്നു പേർ കയറി യാത്ര ചെയ്യുന്നത്,അമിതവേഗത, എന്നിവ പരിശോധിക്കും.
അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ളതും, വാഹനങ്ങളിലെ മറ്റ് അനധികൃത രൂപമാറ്റങ്ങളും കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.

പുതുതായി പ്രാബല്യത്തിൽ വന്ന വാഹന ഡീലർ പോയിൻറ് നിന്ന് ഘടിപ്പിക്കുന്ന ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ മാർക്ക് പ്ലേറ്റ് (നമ്പർ പ്ലേറ്റ് സീരിയൽ നമ്പർ സഹിതം വാഹൻ വെബ് സൈറ്റിൽ അപ്ലോഡ് ചെയ്തവ) ഇളക്കി മാറ്റി അനധികൃത നമ്പറുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെയും  രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കും. 

മറ്റുള്ളവരുടെ ഡ്രൈവിങ്ങിനെ അലോസരപ്പെടുത്തുന്ന രീതിയിലുള്ള വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് എതിരെയും നടപടി സ്വീകരിക്കുന്നതാണ്. മോട്ടോർ വാഹന വകുപ്പ് ഡിജിറ്റലൈസേഷന്റെ  ഭാഗമായി ഇ-ചെല്ലാൻ എന്ന സംവിധാനത്തിൽ വാഹനങ്ങൾ തടഞ്ഞ് നിർത്താതെ തന്നെ ഫോട്ടോ സഹിതം ധാരാളം നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നുണ്ട്.
വാഹന പരിശോധകരുടെ മുൻപിൽ വന്നാലും ഇല്ലെങ്കിലും നിയമ ലംഘകർ ശിക്ഷിക്കപ്പെടാം എന്ന കാര്യം ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.


Previous Post Next Post