തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും പരാതിയുള്ള നേതൃത്വമായി മുന്നോട്ട് പോകരുതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതം വെപ്പായിരുന്നെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ വിലയിരുത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.