കൊവിഡ് സാഹചര്യം വിലയിരുത്താൻ സർവ്വകക്ഷി യോഗം ഇന്ന്






ന്യൂദൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കൊവിഡിൽ സർവ്വ കക്ഷി യോഗം വിളിക്കുന്നത്. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. കൊവിഡ് വാക്സിൻ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്യും. 10 എംപിമാരിൽ കൂടുതലുള്ള പാർട്ടികൾക്കു മാത്രമേ യോഗത്തിൽ സംസാരിക്കാൻ അനുമതിയുള്ളൂ.
Previous Post Next Post