തൃശ്ശൂർ കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു






കൊടകര വട്ടേക്കാടുവച്ച് ബിജെപി പ്രവർത്തകനെ സിപിഎം പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. കൊടകര വട്ടേക്കാട് പനങ്ങാടൻ വത്സൻ മകൻ വിവേകിനാണ്(21) ഇന്നലെ വൈകീട്ട്  വട്ടേക്കാട് കനാൽപാലത്തിനടുത്ത് വെച്ച് കുത്തേറ്റത്..

മോട്ടോർ സൈക്കിളിൽ പോകുമ്പോൾ സി.പി.എം പ്രവർത്തകരായ കല്ലിങ്ങപ്പുറം സുജിത്ത്, മടത്തിൽ എതലൻ  അക്ഷയ്, നോമ്പ്രിൽ കലേഷ്, പൂണൂലിപ്പറമ്പിൽ റെനീഷ് , നാനാട്ടി രാകേഷ് തുടങ്ങിയവർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചു. വയറിനും ശരീരത്തിൻ്റെ പലഭാഗത്തും ഗുരുതരമായി പരിക്കേറ്റ  വിവേക് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇലക്ഷനിൽ ബിജെപി യോട് തോറ്റതിൻ്റെ വൈരാഗ്യത്തിൽ സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് അക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അനീഷ് കുമാർ കുറ്റപ്പെടുത്തി.

Previous Post Next Post