കൊച്ചി: മുളന്തുരുത്തി പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പള്ളിക്ക് മുന്നില്‍ പോലീസ് തടഞ്ഞു. പള്ളിയില്‍ യാക്കോബായ സഭ മെത്രപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പളളി തര്‍ക്കത്തില്‍ യാക്കോബായ സഭ സമരം ശക്തമാക്കിയിരിക്കുകയാണ്. കോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ 52 പള്ളികളിലും യാക്കോബായ വിശ്വാസികള്‍ തിരികെ പ്രവേശിക്കുന്നുണ്ട്.
അതേസമയം, വടവുകോട് പള്ളിയില്‍ വിശ്വാസികളെ പോലീസ് തടഞ്ഞു. സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധമുണ്ടായി. കോടതി വിധി പ്രകാരം വിശ്വാസികള്‍ക്ക് പള്ളിയില്‍ കയറാന്‍ തടസമില്ലെന്നാണ് വാദം. വിധി ലംഘിച്ചില്ലെന്നും വിശ്വാസികള്‍ പറയുന്നു. എന്നാല്‍ കോടതി വിധി മറികടക്കാന്‍ അനുവദിക്കില്ലെന്നാണ് പോലീസ് നിലപാട്.
എന്നാല്‍, വിശ്വാസികളെ തടയില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭാ നിലപാട് വ്യക്തമാക്കിയത്. അനാവശ്യ സമരമുണ്ടാക്കി വിദ്വേഷം പരത്താന്‍ ശ്രമിക്കുന്നവരെ പള്ളിയില്‍ തടയും. പള്ളിയിലും സെമിത്തേരിയിലും എത്തുന്ന യാക്കോബായ വിഭാഗക്കാരെ തടഞ്ഞിട്ടില്ല