കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് യുവാക്കൾ ​പോലീസ് പിടിയിൽ. കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്​റ്റി പി. ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19) എന്നിവരെയാണ് ഉപ്പുതറ സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : പെൺകുട്ടിയോടൊപ്പം പ്ലസ്‌ വണ്ണിന് പഠിച്ചവരാണ് പ്രതികൾ. ക്രിസ്​റ്റി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം ആദ്യം പണവും പിന്നീട് സ്വർണാഭരണങ്ങളും കൈക്കലാക്കി. ആഗസ്​റ്റ്​ 24ന് 6.110 ഗ്രാം സ്വർണ കൊലുസും രണ്ട്​ ഗ്രാം മോതിരവും കൈവ​ശപ്പെടുത്തി പണയംവെച്ചു. ആഭരണങ്ങൾ കാണാതായത് വീട്ടുകാർ ചോദ്യംചെയ്തതോടെ പെൺകുട്ടി പ്രതികളെ സമീപിച്ച് മടക്കി ആവശ്യപ്പെട്ടു. നൽകാൻ തയാറാകാതെ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഒക്‌ടോബർ എട്ടിന് ഉച്ചക്ക്​ രണ്ടോടെ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു ഉണ്ടായത്.