ന്യൂദല്‍ഹി: സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തില്ലെന്നും പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അറിയിച്ചു.
രാജ്യത്തുടനീളമുള്ള അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കാന്‍ മന്ത്രി ഇന്ന് തത്സമയ വെബിനാര്‍ നടത്തി. സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി വരെ നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷകള്‍ നടത്താതെ ജയിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും തടസ്സമാകുമെന്നും അവരെ അങ്ങനെ മുദ്രയടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ജനുവരി-ഫെബ്രുവരിയില്‍ എന്തായാലും നടത്തില്ല. കൃത്യമായി തീയതി ഫെബ്രുവരിക്ക് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.