സന്നിധാനം : ശബരിമല മേൽശാന്തി കൊറോണ നിരീക്ഷണത്തിൽ പ്രവേശിച്ചു. മേൽശാന്തിയുമായി സമ്പർക്കത്തിൽ വന്ന 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. അദ്ദേഹം സന്നിധാനത്ത് തന്നെ തുടരും. മേൽശാന്തി ഉൾപ്പെടെ 7 പേരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. നിത്യ പൂജകൾ മുടങ്ങില്ല