സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടർന്നേക്കും









തിരുവനന്തപുരം : സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു.

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരുമെന്നാണു വിലയിരുത്തൽ. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്ത് പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും.

Previous Post Next Post