ബാറുകള്‍ നാളെ മുതല്‍ തുറക്കും; സർക്കാർ ഉത്തരവ് ഇറങ്ങി






തിരുവനന്തപുരം.: സംസ്ഥാനത്ത് ബാറുകള്‍ തുറക്കാൻ സർക്കാർ ഉത്തരവ്. കള്ളുഷാപ്പുകളും നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
      ബെവ്‌കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി 9 വരെയാക്കി. ക്ലബുകളിലും മദ്യം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാന്‍ തീരുമാനമായി.
      കൊറോണ വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 9 മാസമായി സംസ്ഥാനത്ത് ബാറുകളിൽ ടേബിൾ സർവ്വീസസ് അനുവദിച്ചിരുന്നില്ല. ബെവ് ക്യൂ ആപ്ലിക്കേഷൻ വഴിയും പ്രത്യേക കൗണ്ടറിലൂടെയുമാണ് ബാറുകളിൽ മദ്യ വിൽപ്പന നടത്തിയിരുന്നത്.
       
Previous Post Next Post