കോവിഡിന് മരുന്നോ മറ്റ് നിർദ്ദേശങ്ങളോ നൽകാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുവാദമില്ല: സുപ്രീം കോടതി





ന്യൂഡൽഹി:കോവിഡ് ചി​കി​ത്സ​യ്ക്ക് മ​രു​ന്നോ മ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളോ ന​ൽ​കാ​ൻ ആ​യു​ഷ്, ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച കേ​ര​ളാ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.



എ​ന്നാ​ൽ, കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം കോ​വി​ഡ് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള മ​രു​ന്നു ന​ൽ​കാ​നാ​വു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് 21ലെ ​കേ​ര​ളാ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ​തി​രേ എ​കെ​ബി സ​ദ്ഭാ​വ​ന മി​ഷ​ൻ സ്കൂ​ൾ ഓ​ഫ് ഹോ​മി​യോ ഫാ​ർ​മ​സി​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.



പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഒ​ഴി​കെ കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ആ​യു​ർ​വേ​ദ, ഹോ​മി​യോ​പ്പ​തി, യു​നാ​നി, പ്ര​കൃ​തി​ചി​കി​ത്സ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ അം​ഗീ​കൃ​ത ചി​കി​ത്സാ രീ​തി ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​ര​ളാ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.
Previous Post Next Post