തിരുവനന്തപുരം: 28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊല കേസില്‍ കോടതിയുടെ നിർണായക വിധി ഇന്നുണ്ടാകും. തിരുവനന്തപുരം സിബിയെ കോടതിയാണ്ട് വിധി പറയുക .
അന്വേഷണ ഏജന്‍സി തന്നെ പല തവണ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവാദം തേടുകയും ഓരോ തവണയും കോടതി നിര്‍ബന്ധിച്ച് അന്വേഷണം തുടരാന്‍ ആവശ്യപ്പെടുകയും ചെയ്ത വിചിത്രമായ കേസുകൂടിയാണിത്.
അന്വേഷണം തന്നെ തടയാനും വിചാരണ നീട്ടാനുമൊക്കെ നിരന്തര ഇടപെടലുണ്ടായി. സിസ്റ്റര്‍ അഭയയെ കൊന്നതാണെന്ന് ആദ്യഘട്ടത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി. എന്നാല്‍, പ്രതികളെ കണ്ടെത്താനാകുന്നില്ലെന്ന് രാജ്യത്തെ മികച്ച അന്വേഷണ ഏജന്‍സി തന്നെ പല തവണ കോടതിയില്‍ പറഞ്ഞു.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്.