നിർമ്മല ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.
ഇത് രണ്ടാം തവണയാണ് നിർമ്മല ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകുന്നത്. കുറവിലങ്ങാട് ഡിവിഷനിൽ നിന്നുമാണ് ഇത്തവണ വിജയിച്ചത്.
കേരള കോൺഗ്രസ് (എം) വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറാണ്. മുന്നണിയിലെ ധാരണ പ്രകാരം ആദ്യ 2 വർഷം കേരള കോൺഗ്രസ് (എം) പ്രതിനിധികൾക്കാണ് പ്രസിഡൻ്റ് സ്ഥാനം.
സിപിഎമ്മിലെ ടി.എസ് ശരത് വൈസ് പ്രസിഡൻ്റാവും. ഉച്ചകഴിഞ്ഞാണ് തിരഞ്ഞെടുപ്പ്