പബ്ലിക്
സെർവന്റ്(പൊതുസേവകൻ )*
എന്ന നിർവചനത്തിന് കീഴിൽ വരുന്ന സംസ്ഥാന സർക്കാർ / അർദ്ധസർക്കാർ ഉദ്യോഗസ്ഥർ/ ജനപ്രതിനിധികൾ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ / ജീവനക്കാർ ഒഴികെ ) എന്നിവരുടെ അഴിമതി, ദുർഭരണം, സ്വജന പക്ഷപാതം എന്നിവയ്ക്കെതിരെപൊതുജനങ്ങൾക്ക് എങ്ങനെ പ്രതികരിക്കാം. ?*
മേൽപ്രസ്താവിച്ച പൊതുസേവകരുടെ കെടുകാര്യസ്ഥതയും നിരുത്തരവാദിത്വവുമായുള്ള നടപടികൾ ഉണ്ടാവുകയാണെങ്കിൽ ഇതിനെതിരെ നിയമപരമായി സമീപിക്കാൻ പറ്റിയ നിയമസംവിധാനമാണ് *ലോകായുക്ത* .
*എങ്ങനെയാണ് ലോകായുക്ത പ്രവർത്തിക്കുന്നത്?*
ലോകായുക്തയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്. എങ്കിലും കണ്ണൂർ, തലശ്ശേരി, കോഴിക്കോട് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ലോകായുക്ത ക്യാമ്പ് സിറ്റിങ് നടത്താറുണ്ട്. യാതൊരുവിധ ചെലവുകളും ഇല്ലാതെ പൊതുജനങ്ങൾക്ക് ലോകായുക്തയിൽ പരാതി സമർപ്പിക്കാവുന്നതാണ്.നേരിട്ടോ വക്കീൽ മുഖാന്തരമോ പരാതി കൊടുക്കാം. പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ പരാതി ആസ്പദമാക്കിയ സംഭവത്തിൽ ഉത്തരവാദികളായ പൊതുപ്രവർത്തകർക്കെതിരെ നടപടി എടുക്കുവാനോ ജീവനക്കാരനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടുകൊണ്ടോ ലോകായുക്ത സർക്കാരിന് ശുപാർശ സമർപ്പിക്കുന്നതായിരിക്കും. അനന്തരം ഇക്കാര്യത്തിൽ സർക്കാർ നടപടി നടപടി ഉണ്ടാവുകയും. ചെയ്യുന്നതാണ്.
*എങ്ങനെ പരാതി സമർപ്പിക്കാം?*
പരാതിയിൽ എതിർകക്ഷിയുടെ സ്ഥാനവും ഓഫീഷ്യൽ ആയിട്ടുള്ള അഡ്രസ്സും കൃത്യമായി രേഖപ്പെടുത്തണം.
പരാതി കൃത്യമായി അക്കമിട്ട് എഴുതേണ്ടതാണ്.
പരാതി ലളിതവും, കൃത്യവും ആയിരിക്കണം. പ്രിന്റ് ആയിരുന്നാൽ നല്ലത്.
എതിർകക്ഷി ഭാവിയിൽ പാസ്സാക്കുവാനുള്ള ഒരു ഓർഡറിനെതിരെ ലോകായുക്തയിൽ നിന്നും സ്റ്റേ വാങ്ങുവാനും സാധിക്കുന്നതാണ്.
പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങളുടെ രേഖകൾ വ്യക്തമായ രീതിയിൽ പരാതിയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ഒരു വക്കീൽ അറ്റസ്റ്റ് ചെയ്ത വക്കാലത്ത് പരാതിയുടെ കൂടെ വയ്‌ക്കേണ്ടതാണ്. നോട്ടീസ് അയക്കുവാനുള്ള ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവറുകൾ പരാതിയുടെ കൂടെ ഉണ്ടായിരിക്കണം. പരാതിയുടെ നാലു കോപ്പികൾ സമർപ്പിക്കേണ്ടതാണ്. പരാതി രജിസ്റ്റേഡ് പോസ്റ്റായിട്ട് വേണം അയക്കേണ്ടത്.
🎫
*വിലാസം:-*
രജിസ്ട്രാർ, കേരള ലോകായുക്ത, വികാസ് ഭവൻ, പാളയം പോസ്റ്റ് തിരുവനന്തപുരം .
വിവിധ ജില്ലകളിലുള്ള ക്യാമ്പ് ഓഫീസുകളിലും പരാതി സമർപ്പിക്കാം.
പരാതി കൊടുത്തതിനുശേഷം അടുത്ത സിറ്റിങ്ങിനു പരാതിക്കാരൻ നേരിട്ട് ഹാജരായി കാര്യങ്ങൾ ബോധിപ്പിക്കേണ്ടി വരും.
പരാതിക്കാരന് വേണമെങ്കിൽ പരാതി ഏതുസമയത്തും പിൻവലിക്കാം യാതൊരു ശിക്ഷാ നടപടികളും ഉണ്ടായിരിക്കുകയില്ല.
കഴമ്പുള്ള പരാതികൾതെളിവുകളോടുകൂടി കൊടുക്കുവാൻ ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ വിളിക്കേണ്ട നമ്പർ 0471 2300495.
പഞ്ചായത്ത് /മുൻസിപ്പൽ ജനപ്രതിനിധികൾ അവിടെ ജോലി ചെയ്യുന്ന ജീവനക്കാർ ( _ombudsman നാണ് കൊടുക്കേണ്ടത്_ ) കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികൾ ലോകായുക്തയിൽ സമർപ്പിക്കാൻ സാധ്യമല്ല.
ഒരു വക്കീലിന്റെ സഹായം പരാതി സമർപ്പിക്കുന്നതിൽ ഉണ്ടെങ്കിൽ നന്നായിരിക്കും.