ഓ​ക്സ്ഫ​ഡ്, ഭാ​ര​ത് ബ​യോ​ടെ​ക് വാ​ക്സി​നു​ക​ളു​ടെ അ​ടി​യ​ന്തി​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ​യി​ല്‍ അ​നു​മ​തി​യി​ല്ല


ന്യൂ​ഡ​ല്‍​ഹി: സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ. ഭാ​ര​ത് ബ​യോ​ടെ​ക് എ​ന്നി​വ​യു​ടെ കോ​വി​ഡ് വാ​ക്സി​നു​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്തി​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി​യി​ല്ല. വാ​ക്സി​ന്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​മാ​താ​ക്ക​ളോ​ട് തേ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ന്യൂ​സ്18 ഡോ​ട്ട് കോ​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ഓ​ക്സ്ഫ​ഡ്ആ​സ്ട്ര​സെ​നി​ക വാ​ക്സി​ന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​നു​മ​തി തേ​ടി​യ​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഭാ​ര​ത് ബ​യോ​ടെ​കി​ന്റെ ആ​വ​ശ്യം.

നേ​ര​ത്തെ ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ബ്രി​ട്ട​ണ്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഓ​ക്സ്ഫ​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് യു.​കെ. ഫൈ​സ​ര്‍ വാ​ക്സി​ന് യു.​കെ നേ​ര​ത്തെ ത​ന്നെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

ബ്രി​ട്ട​നി​ല്‍ വ്യാ​പി​ക്കു​ന്ന പു​തി​യ വ​ക​ഭേ​ദ​ത്തി​നെ​തി​രേ​യും ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യും ആ​സ്ട്ര​സെ​നീ​ക​യും ചേ​ര്‍​ന്ന വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​ണ് ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

Previous Post Next Post